‘ലീഗിന്റെ തെറ്റ് അവരെ കൊണ്ട് തന്നെ തിരുത്തിക്കും’ ഫാത്തിമ തെഹ്ലിയ കൈരളി ന്യൂസിനോട്

ഹരിതയുടെ പുതിയ കമ്മിറ്റിയില്‍ അതൃപ്തി അറിയിച്ച് ഫാത്തിമ തെഹ്ലിയ. പുതിയ കമ്മിറ്റി തൃപ്തികരമല്ലെന്നും അതൃപ്തി ലീഗിനെ അറിയിക്കുമെന്നും ഫാത്തിമ തെഹ്ലിയ കൈരളി ന്യൂസിനോടു പ്രതികരിച്ചു. ലീഗിന്റെ തെറ്റ് അവരെ കൊണ്ട് തന്നെ തിരുത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാരവാഹിത്വം ഏകപക്ഷീയമെന്നും പ്രവര്‍ത്തി പരിചയമില്ലാത്തവരാണ് പുതിയ കമ്മിറ്റിയിലെന്നും മുന്‍ പ്രസിഡന്റ് മുഫീദ തെസ്‌നി ആരോപിച്ചു

പുതിയ ഹരിത കമ്മിറ്റിയില്‍ പ്രസിഡന്റായി ആയിശ ബാനു പി.എച്ച് (മലപ്പുറം) നെയും വൈസ് പ്രസിഡന്റുമാരായി നജ്വ ഹനീന (മലപ്പുറം) ഷാഹിദ റാശിദ് (കാസര്‍ഗോഡ്) അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും തിരഞ്ഞെടുത്തു ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖ് (കണ്ണൂര്‍) നെയും സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്) ഫായിസ. എസ് (തിരുവനന്തപുരം) അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും ട്രഷററായി നയന സുരേഷ് (മലപ്പുറം) നെയും തെരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News