ഭാരതപ്പുഴയിൽ എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു

ഭാരതപ്പുഴയിൽ രണ്ട് എം ബി ബി എസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു.
ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണയ്ക്ക് സമീപം അപകടത്തിൽ പെട്ടത്. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്.

വാണിയങ്കുളം പി.കെ ദാസ് കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഇരുവരും. ഏഴുപേരടങ്ങുന്ന സംഘമാണ് തടയണയ്ക്ക് സമീപമെത്തിയത്. ഒഴുക്കിൽപ്പെട്ട മാത്യുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗൗതം അപകടത്തിൽപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News