പെൺകുട്ടികൾക്ക് പഠിക്കാം; പക്ഷെ ക്ലാസിൽ ആണ്‍കുട്ടികൾ പാടില്ല!

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങളുമായി താലിബാൻ. അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാമെന്ന് താലിബാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ക്ലാസ് മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്റെ പുതിയ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അബ്ദുള്‍ ബാഖി ഹഖാനി മാധ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വ്യക്തമാക്കി. കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണെന്നും സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു.

‘വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ഇസ്‌ലാമിക രീതിയിലുള്ള വേഷങ്ങള്‍ ധരിച്ചു വേണമെത്താന്‍. ഹിജാബ് നിര്‍ബന്ധമായും ധരിക്കണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ മുറിയിലിരുന്ന് പഠിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ഹഖാനി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here