‘അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണം’; കോര്‍ കമ്മിറ്റിയില്‍ ആഞ്ഞടിച്ച് കൃഷ്ണദാസ്-ശോഭാ പക്ഷം

ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കൃഷ്ണദാസ് ശോഭാ സുരേന്ദ്രന്‍ പക്ഷം. തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദി സംസ്ഥാന അധ്യക്ഷനാണെന്ന്
കൃഷ്ണദാസ്-ശോഭാ പക്ഷം ആരോപിച്ചു. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നും പക്ഷം കോര്‍ കമ്മിറ്റിയില്‍ ശക്തമായി ആവശ്യപ്പെട്ടു.

എന്നാല്‍ അധ്യക്ഷനെ മാറ്റിക്കൊണ്ടുള്ള അഴിച്ച് പണി സാധ്യമല്ലെന്ന് വി.മുരളീധര വിഭാഗം കമ്മിറ്റിയില്‍ പ്രതികരിച്ചു. വേണമെങ്കില്‍ ജനറല്‍ സെക്രട്ടറിമാരില്‍ ചിലരെ മാറ്റാമെന്നും മുരളീധര വിഭാഗം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ജില്ലാ മണ്ഡലം കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കണമെന്നും കോര്‍ കമ്മിറ്റിയില്‍ നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News