തെന്നിന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ സംഘടനയായ സിഗ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തെന്നിന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (സിഗ്മ) പുതിയ ഭാരവാഹികളായി അന്‍വര്‍ യു.ഡി (പ്രസിഡന്റ്), അബ്ബാസ് അധാര (ജനറല്‍ സെക്രട്ടറി)യെയും തെരഞ്ഞെടുത്തു. ഗോവയില്‍ നടന്ന സിഗ്മ വാര്‍ഷിക ജനറല്‍ ബോഡിയില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സിഗ്മ പ്രസിഡന്റ് അന്‍വര്‍ യൂ.ഡി അധ്യക്ഷനായി. സെക്രട്ടറി അബ്ബാസ് അധാര 2020-21 വര്‍ഷത്തെ റിപ്പോര്‍ട്ടും ട്രഷറര്‍ പി.എ മാഹിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സിഗ്മയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ആപ്ലിക്കേഷനായ സിഗ്മ ഇമാര്‍ക്കറ്റ് പ്ലെയ്സിനെ കുറിച്ചുള്ള വിശദമായ പ്രോജക്ട് അവതരിപ്പിച്ചു. വസ്ത്രവ്യാപാര മേഖലയിലെ സമഗ്രമായി ഒരു കുടക്കീഴില്‍ അണിനിരത്താനാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ലക്ഷ്യമിടുന്നത്. സിഗ്മയുടെ എറണാകുളം, കോഴിക്കോട്, ബാംഗ്ലൂര്‍ എന്നീ മൂന്ന് മേഖലകളില്‍ നിന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കുകയുമായിരുന്നു. പുതിയ ഭാരവാഹികളായി കെ.എച്ച് ഷരീഫ് (ട്രഷറര്‍), അബ്ദുല്‍ റഷീദ് (വൈസ് പ്രസിഡന്റ്), ബാബു നെല്‍സണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News