അഴീക്കലിൽ 53കാരന്റെ മൃതദേഹം കരയ്ക്കടിഞ്ഞു

ഉണ്യാല്‍ അഴീക്കല്‍ കടലോരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. വെളിമുക്ക് സ്വദേശി ചെറുതാഴത്ത് യൂസഫിന്റെ(53) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ കരയ്ക്കടിഞ്ഞത്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളാണ് കരക്കടിഞ്ഞ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് ശക്തമായ തിരമാലയില്‍ കടല്‍ഭിത്തിയിലെ കരിങ്കല്‍കൂട്ടത്തില്‍ മൃതദേഹം കുടുങ്ങി.

നാട്ടുകാരും താനൂര്‍ പൊലീസും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചെമ്മാട് ഡോ.അഹമ്മദ് കോയയുടെ ക്ലിനിക്കിലെ മുന്‍ ജീവനക്കാരനായിരുന്നു ഇയാൾ. സെപ്റ്റംബർ 6-നാണ് വെളിമുക്ക് സ്വദേശി ചെറുതാഴത്ത് യൂസഫിനെ കാണാതായത്. ചെമ്മാട് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കാണാതാവുകയായിരുന്നു. തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പൊന്നാനി കോസ്റ്റല്‍ പൊലീസ്, താനൂര്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News