ഷാഹുൽ ഹമീദ് മരിക്കാറിന്റെ മകൻ വിവാഹിതനായി; ചടങ്ങിൽ തിളങ്ങി മമ്മൂക്കയും കുഞ്ഞിക്കയും

പ്രശസ്ത സിനിമാ നിർമ്മാതാവായ ഷാഹുൽ ഹമീദ് മരിക്കാറിന്റെയും നിഷയുടെയും മകൻ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളം ഹായത്തു ഹോട്ടലിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ നടൻ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും അതിഥികളായി.

ഒപ്പം സുൽഫത്തും ചടങ്ങിൽ സന്നിഹിതയായി. വെള്ളനിറത്തിലുള്ള ഷർട്ടിലാണ് ഇരുവരും വിവാഹത്തിൽ പങ്കെടുത്തത്. വിവാഹച്ചടങ്ങിലെ മമ്മൂക്കയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel