വാടകക്കെട്ടിടം ഒഴിഞ്ഞുപോകുന്നതിനെച്ചൊല്ലി വാക്കുതർക്കം; കെട്ടിട ഉടമ വാടകക്കാരെ കുത്തി

വാടകകെട്ടിടം ഒഴിഞ്ഞുപോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ കെട്ടിട ഉടമ വാടകക്കാരായ അതിഥി തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ മൗലൂദ് പുരയിലാണ് സംഭവം. പശ്ചിമബംഗാൾ ഖേത്ര മോഹൻപൂർ സ്വദേശികളായ രഞ്ജിത് ദാസ്, മിലൻ ദാസ്, രോതൻ ദാസ് എന്നിവർക്കാണ് കുത്തേറ്റത്.

കെട്ടിട ഉടമ കരോത്തുകുടി വീട്ടിൽ ഹംസ, ഇയാളുടെ മകൻ ആഷിഖ് എന്നിവരാണ് പ്രതികൾ. സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് പ്രതികൾ വാടകക്കാരെ കുത്തിയത്. പരിക്കേറ്റവരെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽ ഒരാൾക്കും പരിക്കുണ്ട്. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News