ഹരിതയിൽ പ്രതിഷേധം ശക്തം; കാസർകോട് ജില്ലാ പ്രസിഡൻറും ജനറൽ സെക്രട്ടറിയും രാജിവച്ചു

എം എസ് എഫ് വനിത വിഭാഗം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ പ്രസിഡൻറും ജനറൽ സെക്രട്ടറിയും രാജിവച്ചു. ഹരിത ജില്ലാ പ്രസിഡൻ്റ് സാലിസ അബദുല്ല ജനറൽ സെക്രട്ടറി ശർമിന മുശ് രിഫ എന്നിവരാണ് എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് അനസ് എതിർത്തോടിന് ഞായറാഴ്ച രാത്രിയോടെ വാട്സാപ് വഴി രാജി കത്ത് നൽകിയത്.

എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംസ്ഥാന പ്രസിഡൻ്റിനെതിരെ ഹരിത സംസ്ഥാന ഭാരവാഹികൾ വനിത കമീഷന് പരാതി നൽകിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടും പരാതി പിൻവലിക്കാത്തതിനാലാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ട് പുതിയ ഭാരവാഹികളെ ഞായറാഴ്ച പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News