രാജ്യത്തെ കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണം;  പൊതുതാൽപര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് മരണങ്ങൾ കണക്കാക്കുന്നത് സംബന്ധിച്ചും, മരണ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടും മാർഗരേഖ പുറത്തിറക്കിയതായി കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് ബാധിതനാണെങ്കിലും ആത്മഹത്യ, നരഹത്യ, വിഷം കഴിക്കൽ, അപകട മരണം എന്നിവയാണെങ്കിൽ കൊവിഡ് മരണമായി കണക്കുക്കൂട്ടില്ലെന്നും കൊവിഡ് പരിശോധന നടത്തുകയോ, സ്ഥിരീകരിക്കുകയോ ചെയ്ത് മുപ്പത് ദിവസത്തിനകം മരണം സംഭവിച്ചാൽ കൊവിഡ് മരണമായി കണക്കാക്കുമെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

മരണം ആശുപതിയിലാണോ, പുറത്താണോ എന്നത് പ്രശ്നമല്ലെന്നും മുപ്പത് ദിവസത്തിന് ശേഷവും ആശുപത്രിയിൽ തുടരുകയും, മരണം സംഭവിക്കുകയും ചെയ്താൽ കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പരാതികൾ പരിശോധിക്കാൻ അഞ്ചംഗ ജില്ലാതല സമിതി രൂപീകരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്രം അറിയിച്ചു. മാർഗനിർദേശങ്ങൾ തയാറാക്കാൻ വൈകുന്നതിൽ ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News