മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന് 

1000 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഉത്ഘാടനംഇന്ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക.

മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായുളള 1000 റോഡുകളുടെ നിര്‍മ്മാണ ഉത്ഘാടനമാണ് തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുക. സി എം എല്‍ ആര്‍ ആര്‍ പദ്ധതി പ്രകാരം ഇതുവരെ 2493 റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ 1000 റോഡുകളുടെ ഉദ്ഘാടനം 2021 ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തിയിരുന്നു.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് നാലിന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നത്.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ആണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്.

4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു . 4372 പ്രവൃത്തികള്‍ക്കാണ് കരാര്‍ ഉടമ്പടി വെച്ചിട്ടുള്ളത്.  CMLRR പദ്ധതിയിലൂടെ 140 നിയോജക മണ്ഡലങ്ങളിലായി 12000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News