തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം; നിർണ്ണായക ഫയലുകൾ അജിതാ തങ്കപ്പന്‍ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം,ദൃശ്യങ്ങള്‍ പുറത്ത്

പണക്കിഴിവിവാദത്തിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ നിർണ്ണായക ഫയലുകൾ ചെയർപേഴ്സൺ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ്റെ ഭർത്താവ് നഗരസഭയിലെത്തി രേഖകൾ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രതിപക്ഷം പുറത്തു വിട്ടു. ഇത് നിർണ്ണായക വിവരങ്ങൾ നശിപ്പിക്കാനാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

പണക്കിഴി വിവാദം ചൂടാറും മുൻപേയാണ് തൃക്കാക്കര നഗരസഭ ചെയർപേഴ്സനെ വെട്ടിലാക്കുന്ന പുതിയ വിവാദം ഉയരുന്നത്. നഗരസഭയിലെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഫയലുകൾ ചെയർപേഴ്സണും ഭർത്താവും കടത്തിയെന്നാണ് ആരോപണം. നഗരസഭയുടെ റവന്യൂ ഡിപ്പാർട്മെന്റിൽ എത്തി ചെയർപേഴ്സന്‍റെ ഭർത്താവ് ഫയലുകൾ  കടത്തുന്ന ദൃശ്യങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു.

വരുന്ന 23നാണ് ചെയർപേഴ്സൺനെതിരായ അവിശ്വാസപ്രമേയം കൗൺസിൽ പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ്
അഴിമതി വ്യക്തമാക്കുന്ന ഫയലുകൾ ചെയർപേഴ്സൺ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൊവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഓഫീസിലേക്ക് അനധികൃതമായാണ് ചെയർപേഴ്സൻ്റെ ഭർത്താവ് പ്രവേശിച്ചതെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. അതേസമയം, അവിശ്വാസപ്രമേയത്തിന് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ ചെയർപേഴ്സൺ സ്ഥാനത്തു നിന്ന് അജിതാ തങ്കപ്പനെ മാറ്റാനുള്ള നീക്കങ്ങൾ യുഡിഎഫിൽ തന്നെ ആരംഭിച്ചതായാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel