ഇലഞ്ഞി കള്ളനോട്ട് കേസ്; മുഖ്യകണ്ണി അറസ്റ്റില്‍

എറണാകുളം ഇലഞ്ഞി കള്ളനോട്ട് കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍.കള്ളനോട്ടടിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ ചെന്നൈ ആവടി സ്വദേശിനി ലക്ഷ്മിയാണ് അറസ്റ്റിലായത്.കുമളിയില്‍വെച്ചാണ് ക്രൈബ്രാഞ്ച് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൂത്താട്ടുകുളം ഇലഞ്ഞിയില്‍ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ടടിച്ച സംഭവത്തിലെ മുഖ്യകണ്ണിയാണ് ലക്ഷ്മിയെന്ന് ക്രൈബ്രാഞ്ച് അറിയിച്ചു.ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് ലക്ഷ്മി. ചെന്നൈയില്‍ വര്‍ഷങ്ങളായി ലക്ഷ്മിയുടെ സംഘം നോട്ടിടപാട് നടത്തുന്നുണ്ട്. കേരളത്തില്‍ വിവിധ സംഘങ്ങള്‍ക്ക് ഇവര്‍ ധനസഹായം ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഇലഞ്ഞിയിലെ സംഘത്തിന് പലവിധ സഹായങ്ങള്‍ ലക്ഷ്മി ചെയ്ത് നല്‍കിയിരുന്നു. ഇലഞ്ഞിയില്‍ അടിക്കുന്ന കള്ള നോട്ടുകള്‍ തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. കള്ളനോട്ടടിക്കാന്‍ പേപ്പറും പ്രിന്ററും പിറവത്ത് എത്തിച്ചു നല്‍കിയതും ലക്ഷ്മിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.നേരത്തെ അറസ്റ്റിലായവരില്‍ നിന്നാണ് ലക്ഷ്മിയെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.അന്വേഷണത്തിനിടെ ക‍ഴിഞ്ഞ ദിവസം കുമളിയില്‍ നിന്നാണ് ലക്ഷ്മി പിടിയിലായത്.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയെ കുറിച്ച് ലക്ഷ്മിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകും.ഇലഞ്ഞിയില്‍ വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ ക‍ഴിഞ്ഞ ജൂലായ് 27-നാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്തത്.

500ന്റെ 7.5 ലക്ഷം രൂപയുടെ വ്യാജനോട്ടാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളനോട്ടടി സംഘം 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് അടിച്ച് ഇവ ഏജന്‍സികള്‍ വഴി കൈമാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News