പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത 

പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്ക് എതിരായി ചില ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലെന്ന് ആർച്ച്ബിഷപ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ദീപികയിലെ ലേഖനത്തിൽ പറയുന്നു.

കേ​ര​ള​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ മു​മ്പി​ല്ലാ​ത്ത വി​ധം ഗു​രു​ത​ര​വും വ്യ​ത്യ​സ്ത​വു​മാ​യ ഭീ​ഷ​ണി​ക​ളെ നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് വ്യാ​പ​ക​മാ​കാ​നും കേ​ര​ളം അ​തി​ന്‍റെ മു​ഖ്യ​വി​പ​ണി​ക​ളി​ലൊ​ന്നാ​യി തീ​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തി​ക​ഞ്ഞ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം, പാലാ ബിഷപ് നടത്തിയ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങൾക്കും ഒരു വെല്ലുവിളിയാണെന്ന് എ‍ഴുത്തുകാരന്‍ സക്കറിയ വ്യക്തമാക്കി. അത് ഏറ്റവും വലിയ ഭീഷണിയായി തീരുന്നതു കേരളത്തിലെ ക്രൈസ്തവ സമൂഹം നൂറ്റാണ്ടുകളിലൂടെ പണിതുയർത്തിയ സഹിഷ്ണുതയിലടിയുറച്ച മാനവികസംസ്കാരത്തിനാണെന്നും സക്കറിയ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

മുസ്ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവർത്തിയെ നാം എന്ത് വിളിക്കും? ലൗ ധർമ്മയുദ്ധം ? ലൗ കുരിശുയുദ്ധം? എൻറെ കുടുംബത്തിൽ തന്നെ ഒരു യുവതലമുറക്കാരൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. സക്കറിയ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel