യുഡിഎഫിന്‌ ഭരണം നഷ്ടപ്പെട്ടു; ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന്റെ അവിശ്വാസം പാസ്സായി

ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ചെയർപേഴ്‌സൺ സുഹ്‌റ അബ്‌ദുൾ ഖാദറിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗൺസിലിൽ കോൺഗ്രസിൽ നിന്നും കൂറ് മാറിയ അൻസലന പരികുട്ടിയടക്കം 15 വോട്ട് എൽഡിഎഫിന് ലഭിച്ചു.

വെൽഫയർ പാർട്ടിയുടെ അംഗങ്ങൾ ഉൾപ്പെടെ 13 യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പും, സ്വജനപക്ഷപാതവും ചൂണ്ടികാട്ടിയാണ് എൽഡിഎഫ് അവിശ്വാസം നൽകിയത്. രാവിലെ 11-ന് കൗൺസിൽ ഹാളിൽ ആരംഭിച്ച ചർച്ചകൾക്ക് നഗരകാര്യ ജോയിന്റ് ഡയറക്‌ടർ ഹരികുമാർ റിട്ടേണിങ് ഓഫീസറായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here