യൂത്ത് കോണ്‍ഗ്രസിലും പിടിമുറക്കാന്‍ ഉറച്ച് കെ സി വിഭാഗം; തിരുവനന്തപുരത്ത് രണ്ട് നിയോജകമണ്ഡലം കമ്മിറ്റികള്‍ മരവിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസിലും പിടിമുറക്കാന്‍ ഉറച്ച് കെ സി വിഭാഗം. മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചതിലെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് രണ്ട് നിയോജകമണ്ഡലം കമ്മിറ്റികള്‍ ദേശീയ നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തെ മറികടന്നുള്ള ദേശീയ നേതാക്കളുടെ നടപടിയില്‍ വലിയ പ്രതിഷേധം.

കോണ്‍ഗ്രസിന്റെ തര്‍ക്കങ്ങള്‍ യൂത്ത്‌കോണ്‍ഗ്രസിലേക്കും വ്യാപിക്കുന്നൂവെന്നാണ് സൂചനകള്‍. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാതലം മുതല്‍ മണ്ഡലം ഭാരവാഹികളെയടക്കം നിശ്ചിയിക്കുന്നതിലാണ് തര്‍ക്കം. പുതിയ ഭാരവാഹി പട്ടികയില്‍ 50 ശതമാനം പ്രതിനിധ്യം കെ സി വേണുഗോപാല്‍ വിഭാഗത്തിന് നല്‍കി ബാക്കി എ-ഐ ഗ്രൂപ്പുകള്‍ പങ്കുവയക്കാനുള്ള നിര്‍ദേശമാണ് പൊട്ടിത്തെറിയ്ക്ക് കാരണം. കെ.സി വിഭാഗത്തെ തള്ളി തീരുമാനമെടുത്ത വര്‍ക്കല,നെടുമങ്ങാട് നിയോജകണ്ഡലം കമ്മറ്റികള്‍ ദേശീയ നേതൃത്വം മരവിച്ചു.

ജില്ലാ നേതൃത്വം ഭാരവാഹി പട്ടിക പ്രഖ്യാപിച്ച മണിക്കുറിനുള്ളിലാണ് ദേശീയ നേതൃത്വം പട്ടിക മരവിപ്പിച്ച് ഉത്തരവിറക്കിയത്. മണ്ഡലം ഭാരവാഹികളുടെ കാര്യത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി തന്നെ നേരിട്ട് ഇടപെട്ടതിന്റെ ഞെട്ടലിലാണ് സംസ്ഥാന നേതൃത്വം. ജില്ലാ നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് ഇക്കാര്യത്തിലുള്ള പരാതി അറിയിച്ചു.

കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും ഇക്കാര്യത്തില്‍ പ്രതിഷേധത്തിലാണ്.ഡിസിസി പുനഃസംഘടനയില്‍ കെ സി വിഭാഗം എടുത്ത നിലപാട് ഇപ്പോഴും തുടരുന്ന സൂചനയായും നേതാക്കള്‍ ഇതിനെ കാണുന്നു.മാത്രമല്ല യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പുനഃസംഘടനയും ഇതോടെ വഴിമുട്ടിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News