ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു. നവംബർ 19നാണ് സീസൺ ആരംഭിക്കുക. ഡിസംബർ വരെയുള്ള ഫിക്സ്ചർ ആണ് പുറത്തു വന്നത്. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന മോഹൻ ബഗാൻ – കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തോടെയാകും ഐ എസ് എൽ പുതിയ സീസൺ ആരംഭിക്കുക.

ഫതോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ആകും ആദ്യം നേർക്കുനേർ വരിക.ഗോവയിൽ മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. നവംബർ 27നാണ് ആദ്യ കൊൽക്കത്ത ഡാർബി.

നവംബർ 21 ന് ജംഷഡ്പൂർ എഫ്‌സിക്കെതിരെയുള്ള മത്സരത്തോടെ ആകും ഈസ്റ്റ് ബംഗാളിന്റെ സീസൺ തുടങ്ങുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി നവംബർ 22-ന് എഫ്‌സി ഗോവയെ ആദ്യ മത്സരത്തിൽ നേരിടും.ഇത്തവണ രാത്രി 9.30ന് വാരാന്ത്യങ്ങളിൽ മത്സരം ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News