റിസബാവയുടെ മരണത്തിൽ പ്രമുഖർ അനുശോചിച്ചു

നടന്‍ റിസബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ.
നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം വില്ലന്‍ സങ്കല്‍പ്പത്തിന് പുതിയ മുഖമാണ് നല്‍കിയതെന്ന് നിയമസഭാ സ്പീക്കർ എംബി രാജേഷ് പറഞ്ഞു.

വില്ലന്‍, സഹനടന്‍, വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ റിസബാവയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സ്പീക്കർ അറിയിച്ചു.

സ്വതസിദ്ധമായ അഭിനയ ശൈലിയോടെ മലയാളികളുടെ മനസിൽ ഇടം നേടിയ കലാകാരനാണ് റിസബാവയെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടമാണ് റിസബാവയുടെ വിയോഗത്തിലൂടെ ഉണ്ടായതെന്നും മന്ത്രി അനുസ്മരിച്ചു.

ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓർമിച്ചു. കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News