സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി; ആയിരം റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം റോഡുകൾ നാടിന് സമർപ്പിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ പ്രഖ്യാപിച്ച റോഡുകളാണ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തത്. റോഡുകളുടെ ഗുണനിലവാരത്തിന് മുഖ്യപരിഗണനയെന്ന് മന്ത്രി പറഞ്ഞു. മൂന്നാംഘട്ടത്തിൽ തുറന്നു നൽകുന്നത് 493 റോഡുകളാണ്.

പ്രളയകാലത്ത് സംസ്ഥാനത്തെ 14 ജില്ലകളിലും തകർന്ന  റോഡുകൾക്കാണ് വീണ്ടും ജീവൻ വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 2493 റോഡുകളുടെ പ്രവൃത്തി ഏറ്റെടുത്തു. അതിന്റെ ആദ്യഘട്ടത്തിൽ 1000 റോഡുകളുടെ ഉദ്ഘാടനം സെപ്റ്റംബറിൽ തന്നെ നടത്തി. രണ്ടാം ഘട്ടത്തിൽ ആയിരം റോഡുകൾ കൂടി. ഏറ്റെടുത്ത 2493 റോഡുകളുടെ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. അടുത്ത ഘട്ടം ഉടൻ നടക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ഗുണനിലവാരമുള്ള റോഡുകളാണ് സർക്കാർ ലക്ഷ്യം. നമ്മുടെ വിനോദ സഞ്ചാര മേഖലക്ക് ഊർജം പകരുന്നതാണ് മികച്ച ഗുണനിലവാരമുള്ള റോഡുകൾ എന്നും മന്ത്രി പറഞ്ഞു. കാലവർഷത്തിൽ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here