പഞ്ചാബിന്റെ വികസനത്തെ ബാധിക്കുന്നു; ദില്ലി കേന്ദ്രീകരിച്ച് സമരം നടത്തണമെന്ന് കർഷകരോട് പഞ്ചാബ് മുഖ്യമന്ത്രി

കാർഷിക കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന കർഷക സമരം 10 മാസം പിന്നിടുമ്പോൾ കർഷക സമരത്തിനെതിരെ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തെത്തി. കർഷക സമരം ചെയ്യുന്നവർ കേന്ദ്രസർക്കാരിനെതിരെ ദില്ലിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമരം പഞ്ചാബിന്റെ വികസനത്തെ ബാധിക്കുന്നുവെന്നും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെരുത്താൻ ദില്ലി കേന്ദ്രീകരിച്ച് സമരം നടത്തണമെന്നും പഞ്ചാബിനെ സമരത്തിൽ നിന്ന് ഒഴിവാക്കണമെന്നും അമരീന്ദ്രർ സിംഗ് പറഞ്ഞു. പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും താങ്ങു വില വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുമ്പോഴാണ് കോൺഗ്രസ്സ് സർക്കാർ കർഷകർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News