വീട്ടുവളപ്പിൽ കഞ്ചാവ് ചെടി; കയ്യോടെ പൊക്കി പൊലീസ്

പായിപ്പാട് നാലുകോടിയില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു. കല്ലൂപ്പറമ്പില്‍ പത്രോസിന്റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തില്‍ വളർന്നുനിന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. ജില്ലാപൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയതോടെ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി, എം.എം ജോസിന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അജീബ്, എസ്ഐ അഖില്‍ ദേവ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. വീട്ടുവളപ്പില്‍ ചെടി കാണപ്പെട്ടതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News