മലങ്കര ഓർത്തഡോക്സ്‌ സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ്; നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മലങ്കര ഓർത്തഡോക്സ്‌ സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യാക്കോബായ സഭാ വിശ്വാസികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പിൽ വിദേശത്തെ പള്ളികളിലെ അംഗങ്ങളെ അനുവദിക്കരുതെന്നാണ് ആവശ്യം. കാതോലിക്കയുടെ അധികാര പരിധി ഇന്ത്യയിൽ മാത്രമാണെന്നും, വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർ ഇന്ത്യയിലെ സഭയെ നിയന്ത്രിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

അടുത്ത മാസം പതിനാലിനാണ് മലങ്കര ഓർത്തഡോക്സ്‌ സഭ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വിഷയം ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് നാളെ പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here