അന്തരിച്ച ചലച്ചിത്ര നടന്‍ റിസബാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും

അന്തരിച്ച നടൻ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ റിസബാവയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ല. സംസ്‌കാര ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാളെ നടക്കും .

വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് റിസബാവ മരിച്ചത്. ആരോഗ്യ നില മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.

സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്.ജോൺ ഹോനായിക്ക് ശേഷം മലയാള സിനിമയിൽ പ്രധാനപ്പെട്ട പല വില്ലൻ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും റിസബാവ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. കർമ്മയോഗി (2011) എന്ന സിനിമയിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News