അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരും കവർ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നത്: ശരത് Music 7 നോട്

കൈരളി ടി.വിയുടെ മ്യൂസിക് 7 എന്ന പരിപാടി ജനശ്രദ്ധയാകർഷിച്ച് മുന്നേറുകയാണ്. രഞ്ജിനി ജോസിൻറെ അവതരണ ശൈലി കൊണ്ടും പരിപാടി വ്യത്യസ്തമാകുന്നു. പരിപാടിയിൽ ശരത് നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലയാളികൾക്ക് ഗൃഹാതുരസ്മരണയുണർത്തുന്ന ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. 19-ാം വയസ്സിൽ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് ശരത് സംഗീത സംവിധാനരംഗത്തേയ്ക്ക് കാലെടുത്തു വെക്കുന്നത്.

ശരതിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പവിത്രം’ സിനിമയിലെ ‘ശ്രീരാഗമോ’ എന്ന ഗാനം എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്. ഈ പാട്ടിന് നിരവധി കവർ വേർഷനും ഇറങ്ങിയിരുന്നു.ഇപ്പോഴിതാ തന്റെ പാട്ടുകളുടെ കവർ വേർഷനുകളെക്കുറിച്ച് സംസാരിക്കുകയാണ് ശരത്.

മ്യൂസിക് 7 ലാണ് ശരതിന്റെ പ്രതികരണം.‘അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരും കവർ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നത്. കൂടാതെ ചിലർ ഈ പാട്ടിനെ കവർ ആക്കി കബറടക്കി എന്നും ശരത് പറയുന്നു.23-ാം വയസിലാണ് ശരത് പവിത്രം എന്ന ചിത്രത്തിന്റെ പാട്ടുകൾക്ക് സംഗീതം നൽകുന്നത്.

‘ശ്രീരാഗമോ…’ എന്ന പാട്ടിന്റെ പശ്ചാത്തലം തനിക്ക് സംവിധായകൻ പറഞ്ഞു തന്നപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല എന്നും ശരത് പറയുന്നു.‘ആ പാട്ടിന്റെ തീം കേട്ടപ്പോൾ ഞാനാകെ ബ്ലാങ്ക് ആയി, എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല. പല പല സംഭവങ്ങളാണ് ആ പാട്ടിൽ നടക്കുന്നത്. കംപോസിങ്ങിന്റെ ഭാഗമായി ഞങ്ങൾ സിനിമയിലെ അതേ വീട്ടിലാണ് താമസിക്കുന്നത്.

വീടിന്റെ അയൽക്കാരന് ക്ലാസിക്കൽ പാട്ടുകളോട് വല്ലാത്തൊരു ഭ്രാന്താണ്, ഇടയ്ക്കിടയ്ക്ക് ഓരോ പാട്ടുകളും പാടി വീട്ടിൽ വരും. അങ്ങനെ ഒരിക്കൽ അയാൾ പാടിയ പക്കല നിലപടി എന്ന കീർത്തനമാണ് ഈ പാട്ടിലേക്കെത്തിച്ചത്, ഒപ്പം എന്റെ ഗുരുനാഥന്റെ അഷ്ടപദിയും പാട്ടിന് പ്രചോദനമായി. അങ്ങനെയാണ് ശ്രീരാഗമോ പിറക്കുന്നത്,’ ശരത് പറയുന്നു.

സിനിമയിൽ ഈ പാട്ട് കണ്ടശേഷം ദാസേട്ടൻ പറഞ്ഞ കാര്യം വളരെ രസകരമായിരുന്നെന്നും ശരത് പറയുന്നു. ‘ എടാ മോനേ, ഞാൻ കഷ്ടപ്പെട്ട് പാടിയ സ്വരങ്ങൾക്ക് അവരവിടെയിരുന്ന് പടവലങ്ങ അരിയുകയാണ്,’ എന്നാണ് യേശുദാസ് പറഞ്ഞെതെന്നും ശരത് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News