നിരവധി പേർക്ക് ആശ്വാസമാകുന്ന പട്ടയമേള ഇന്ന്

നിരവധി പേർക്ക് ആശ്വാസമാകുന്ന പട്ടയമേള ഇന്ന്. 13500 ലധികം പട്ടയങ്ങളാണ് വിതരണം ചെയ്യുക. 11.30 ന് തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നയം. ഇതിൻ്റെ ഭാഗമായാണ് 13,500 പേരുടെ കാത്തിരിപ്പ് പൂർത്തിയാക്കി കൊണ്ട് സംസ്ഥാന വ്യാപകമായി പട്ടയ വിതരണം നടക്കുന്നത്.

തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. 40,0364 പട്ടയങ്ങളാണ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വിതരണം ചെയ്തത്. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയവിതരണം. ഇതോടെ പതിനായിരക്കണക്കിനാളുകളുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്.

കേന്ദ്രാനുമതിക്ക് വിധേയമായ വനഭൂമി പട്ടയങ്ങൾ, മിച്ചഭൂമി പട്ടയങ്ങൾ, ലാൻ്റ് ട്രിബ്യൂണൽ പട്ടയങ്ങൾ, തുടങ്ങി വിവിധയിനം പട്ടയങ്ങൾ പട്ടയ മേളയുടെ ഭാഗമായി വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. 3575 പട്ടയങ്ങൾ. കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം താലൂക്ക് കേന്ദ്രങ്ങളിൽ എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും ചേർന്നായിരിക്കും പട്ടയങ്ങൾ വിതരണം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News