പുതിയ സംരംഭകരെ സഹായിക്കാന്‍ താലൂക്ക് തലത്തില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും; മന്ത്രി പി രാജീവ്

പുതിയ സംരംഭകരെ സഹായിക്കാൻ താലൂക്ക് തലത്തിൽ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംരംഭകർക്ക് ഇവിടെ നിന്നു സഹായം നൽകാൻ കഴിയുമെന്നും കണ്ണൂരിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.സംരംഭകർക്ക് ആശ്വാസമായി മീറ്റ് ദ മിനിസ്റ്റർ അദാലത്തിൽ 44 പരാതികൾ തീർപ്പായി.

ഉത്തരവാദിത്തതോടെയുള്ള നിക്ഷേപം, ഉത്തരവാദിത്തതോടെയുള്ള വ്യവസായം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അദാലത്തുകൾ സ്ഥിരം സംവിധാനമായി ഉദ്ദേശിക്കുന്നില്ല. നമ്മുടെ സംവിധാനങ്ങളെ ഫലപ്രദമായി പ്രവർത്തിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.

ഉത്തര കേരളത്തെ ഇനിയുള്ള വ്യവസായ വികസനത്തിന്റെ പ്രധാന ഭൂമിക ആയി മാറ്റണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഇലക്ട്രോണിക്‌സ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഐ ടി, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ അതിവേഗ വ്യവസായവൽക്കരണത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ പ്രശ്‌നങ്ങൾ സംരംഭകരുമായി മന്ത്രി നേരിട്ട് സംവദിച്ചു. അദാലത്തിൽ സ്വീകരിച്ച 94 പരാതികളിൽ 44 എണ്ണം പരിഹരിച്ചു. പരാതിക്കാരന്റെ മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ ഒരു പരാതി മാറ്റിവച്ചു. 27 പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കളിമണ്ണ് ഖനനത്തിന് ജില്ലയിൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടവ, പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പുനരാരംഭിക്കുമ്പോൾ വീണ്ടും ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ടവ, പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങി 22 പരാതികൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനായി മാറ്റി വെച്ചു. ഇതിന് പുറമെ 39 പരാതികളാണ് തത്സമയം സ്വീകരിച്ചത് .ഇവയുടെ വിശദാംശങ്ങൾ പഠിച്ച് നടപടി സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News