ഉത്തര കേരളത്തിന്റെ വ്യാവസായിക വികസനത്തിന് കുതിപ്പ് പകരാൻ മട്ടന്നൂർ കിന്‍ഫ്ര വ്യവസായ പാർക്ക് ഒരുങ്ങുന്നു

ഉത്തര കേരളത്തിന്റെ വ്യാവസായിക വികസനത്തിന് കുതിപ്പ് പകരാൻ മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിന്റെ രണ്ടാം ഘട്ട പ്രവർത്തികൾ ആരംഭിച്ചു. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ആരംഭിക്കുന്നതോടെ ഉത്തര കേരളത്തിലെ കിൻഫ്രയുടെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മട്ടന്നൂർ മാറുമെന്ന് ഉദ്ഘാടനം നിർവഹിച്ച വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.കിൻഫ്രാ പാർക്കിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന 110 കെ വി സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.

കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ സാധ്യകളുള്ള മേഖലയാണ് കണ്ണൂർ, കാസർകോഡ് ജില്ലകളെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കൂടുതൽ ഭൂമിയുള്ളത് ഉത്തര കേരളത്തിലാണ്.കണ്ണൂർ വിമാനത്താവളം, അഴീക്കലിലെ ചരക്ക് ഗതാഗതം, ജലപാത ഉൾപ്പെടെയുള്ള പാശ്ചാത്തല സൗകര്യ വികസനം വ്യവസായികളെ ആകർഷിക്കുമെന്നും കിൻഫ്ര പാർക്കിന്റെ അഡ്മിനിസ്ട്രേഷൻ കം ഫെസിലിറ്റേഷൻ ബ്ലോക്കിന്റെ നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

മട്ടന്നൂർ വിമാനത്താവളത്തിന് സമീപത്ത് 128 ഏക്കർ സ്ഥലത്താണ് കിൻഫ്രയുടെ വ്യവസായ പാർക്ക് ഒരുങ്ങുന്നത്. മുൻ വ്യവസായ മന്ത്രിയും മട്ടന്നൂർ എം എൽ എ യുമായിരുന്ന ഇ പി ജയരാജന്റെ ശ്രമഫലമായാണ് മട്ടന്നൂരിൽ കിൻഫ്ര പാർക്ക് ആരംഭിച്ചത്.

ഒന്നരക്കോടി രൂപ ചെലവിലാണ് പാർക്കിന്റെ അഡ്മിനിസ്ട്രേഷൻ കം ഫെസിലിറ്റേഷൻ ബ്ലോക്കിന്റെ നിർമാണം. കോൺഫറൻസ് ഹാൾ, ഗസ്റ്റ് റൂം, ഫുഡ് കോർട്ട് എന്നിവയും ഇതിന്റെ ഭാഗമായി ആരംഭിക്കും. കിൻഫ്രാ പാർക്കിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന 110 കെ വി സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.മട്ടന്നൂർ എം എൽ എ- കെ കെ ശൈലജ ടീച്ചർ അധ്യക്ഷയായി.ഡോ. വി ശിവദാസൻ എം പി, മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു, വെസ് ചെയർമാൻ പി പുരുഷോത്തമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News