ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുന്നു

ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുന്നു. കർഷക പ്രക്ഷോഭം ബിഹാറിലേക്കു കൂടി വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു.

യുപിയിലെ മുസാഫർനഗറിലെ വൻ കർഷക റാലിയെ തുടർന്നാണു പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്.ബിഹാറിൽ ചമ്പാരൻ, സീതാമഡി എന്നിവിടങ്ങളിലാണ് കർഷക സമരം നടക്കുക.

നീലം കർഷകരുടെ പ്രതിസന്ധിയെ തുടർന്ന് മഹാത്മാഗാന്ധി ആദ്യമായി സത്യഗ്രഹം ചെയ്ത പ്രദേശമാണ് ചമ്പാരൻ. കർഷക സമരം വ്യാപിപ്പിക്കുന്നതിനായി ബിഹാറിലെ കർഷക സംഘടനാ നേതാക്കൾ രാകേഷ് ടിക്കായത്തിനെ സന്ദർശിച്ചു പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News