ആശങ്ക അകലുന്നു; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 25,404 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

3,62,207 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്.കഴിഞ്ഞ ദിവസം 37,127 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഉണ്ടായ 339 മരണം ഉൾപ്പെടെ ആകെ മരണം 4,43,213 ആയി ഉയർന്നു.

അതേ സമയം കഴിഞ്ഞ ദിവസം 78 ലക്ഷം പേർക്ക് വാക്‌സിൻ വിതരണം ചെയ്തതോടെ രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ ആകെ എണ്ണം 75കോടി 22 ലക്ഷം കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News