താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയില്‍ അബ്‍ദുല്‍ റഹ്‍മാന്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ഖത്തറില്‍ ബിസിനസ് നടത്തിവന്നിരുന്ന അബ്‍ദുല്‍ റഹ്‍മാന്‍ അസ്‍മീര്‍ ട്രേഡിങ് കമ്പനിയുടെ പാര്‍ട്‍ണറായിരുന്നു. പരേതനായ കുനിയില്‍ അമ്മദ് ഹാജി – ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ-സഫ്രജ. മൂന്ന് മക്കളുണ്ട്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദോഹയില്‍ നിന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here