നിയന്ത്രണം തെറ്റി റോഡിൽ വീണു; ബഷീറിന് മന്ത്രിയും എംഎൽഎയും രക്ഷകരായി

നിയന്ത്രണം തെറ്റി റോഡിൽ വീണയാൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ്ജും എച്ച് സലാം എം എൽ എ യും രക്ഷകരായി. നീർക്കുന്നം ഇൻസാബ് മൻസിലിൽ ബഷീറി (51) നാണ് മന്ത്രിയും എം എൽ എ യും രക്ഷകരായത്.
വണ്ടാനം ഗവ.ടി ഡി മെഡിക്കൽ കോളേജിന് മുന്നിലെ ദേശീയ പാതയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ബെഷീർ വീണത്.

ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു മന്ത്രിയും എം എൽ എ യും. ബഷീർ വീഴുന്നത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയ മന്ത്രിയും എച്ച് സലാം എം എൽ എ യും ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.

ഉടൻ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സലാമിനോടും പറഞ്ഞു. കളക്ടറേറ്റിലെ മീറ്റിങ്ങിനു ശേഷം ബഷീറിനെ ഫോണിൽ ബന്ധപ്പെട്ട വീണാ ജോർജ്ജ് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയും ചോദിച്ചറിഞ്ഞു. ഓട്ടോറിക്ഷാ തട്ടിയാണ് റോഡിൽ വീണതെന്ന് ബഷീർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here