‘താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയാണ് സുധാകരൻ കെ പി സി സി പിടിച്ചെടുത്തത്’- കെ പി അനിൽകുമാർ

കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ടതിനു പിന്നാലെ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കെപി അനിൽകുമാർ. കൂലിക്ക് ആളെ വച്ച് മാന്യന്മാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുധാകരനെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
‘കൂലിക്ക് ആളെ വച്ച് മാന്യന്മാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുധാകരന്‍ താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയാണ് സുധാകരൻ കെ പി സി സി പിടിച്ചെടുത്തത്’.

കോണ്‍ഗ്രസിന്‍റെ ഭരണഘടന മാറ്റാതെയാണ് പാര്‍ട്ടിയെ സെമി കേഡറാക്കാനുള്ള ശ്രമം നടത്തുന്നതെന്നും അനില്‍കുമാര്‍ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അനിൽകുമാർ എ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താൻ സി.പി.ഐ.എമ്മിലേയ്ക്ക് പോകുന്നതെന്ന് അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കോൺഗ്രസ് വിട്ട് സി.പി.ഐ.എമ്മിൽ ചേർന്ന പി. എസ്. പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എ.കെ.ജി സെന്ററിൽ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News