എഞ്ചിനീയറിങ് കോഴ്സുകളിൽ പുരാണങ്ങൾ; പരിഷ്ക്കാരവുമായി മധ്യപ്രദേശ് സർക്കാർ, പ്രതിഷേധം ശക്തം

രാമായണവും മഹാഭാരതവും എഞ്ചിനീയറിങ് സിലബസിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. എഞ്ചിനീയറിങ് കോഴ്സിനൊപ്പം തന്നെ രാമായണവും പഠിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് വ്യക്തമാക്കി. എഞ്ചിനീയറിങ് കോഴ്സുകളിൽ പുരാണങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് രാമായണവും മഹാഭാരതവും ഉൾപ്പെടുത്തിയതെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ശ്രീരാമനെക്കുറിച്ചും സമകാലിക രചനകളെക്കുറിച്ചും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എഞ്ചിനീയറിങ് കോഴ്‌സുകളിലൂടെയും അത് ചെയ്യാന്‍ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് പറഞ്ഞു. ഇതിനായി സിലബസ് തയ്യാറാക്കി കഴിഞ്ഞുവെന്നും, പുരാണങ്ങളുടെ മഹത്വം സമൂഹത്തിലെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

രാമനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇനി എഞ്ചിനീയറിങ് കോഴ്സിനൊപ്പം തന്നെ അതും പഠിക്കാൻ അവസരം ലഭിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചെടുത്ത തീരുമാനമാണിതെന്നും സർക്കാർ പറയുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിൽ എഞ്ചിനീയറിങ് ഉൾപ്പടെയുള്ള കോഴ്സുകളിൽ പുരാണങ്ങൾ പഠന വിഷയമാക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News