കെ പി അനിൽകുമാറിനെ അറിയില്ലെന്ന് താരിഖ് അൻവർ.ഇപ്പോഴെങ്കിലും തന്നെ അറിഞ്ഞല്ലോ എന്ന് കൈരളിന്യൂസിനോട് കെ പി അനിൽകുമാർ

43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച്  സിപിഐഎമ്മില്‍ ചേര്‍ന്ന കെ പി അനിൽകുമാറിനെ അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അദ്ദേഹത്തെ അറിയില്ല, പ്രശ്നമെന്താണെന്നും അറിയില്ല. കാര്യങ്ങൾ അന്വേഷിച്ച ശേഷമേ പ്രതികരിക്കാനാകുകയുള്ളുവെന്നും താരിഖ് അൻവർ.ഇപ്പോഴെങ്കിലും തന്നെ അറിഞ്ഞല്ലോ എന്നായിരുന്നു കൈരളിന്യൂസിനോട് കെ പി അനിൽകുമാറിന്റെ പ്രതികരണം.

കോണ്‍ഗ്രസ് വിട്ട് കെ പി അനിൽകുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കെ പി അനില്‍കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ ക്രിയാത്മകമായി എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നും കെ പി അനില്‍കുമാര്‍ ചോദിച്ചു. മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ച്ചകാരുടെ റോളിലാണ് കോണ്‍ഗ്രസെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.

അതേസമയം കോണ്‍ഗ്രസ് വിട്ട് കെ പി അനിൽകുമാർ സിപിഐഎമ്മില്‍ ചേര്‍ന്നു.കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺ​ഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News