അല്ലു അർജുൻ ഇത്രേം സിമ്പിൾ ആയിരുന്നോ !!!

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാണ് അല്ലു അര്‍ജുന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അല്ലു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് ഇടവേളയില്‍ വഴിയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ താരത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Icon StAAr @alluarjun had breakfast at a road side tiffin centre near Gokavaram, AP.

Man of simplicity for a reason!#AlluArjun #ThaggedheLe #Pushpa pic.twitter.com/7XOjyvBTgO

— Manobala Vijayabalan (@ManobalaV) September 13, 2021

നിലവില്‍ സുകുമാറിന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് താരം. ആന്ധ്രാപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിന്‍റെ ഇടവേളയില്‍ അതിരാവിലെ തന്‍റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് അല്ലു അര്‍ജുന്‍. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News