സിപിഐഎം പ്രവർത്തിക്കുന്നത് കൂട്ടായ്മയിൽ; കോൺഗ്രസ് നേതാക്കൾ ‘ഞാൻ’ എന്ന് മാത്രമേ പറയൂ- കെ പി അനിൽകുമാർ കൈരളിന്യൂസിനോട്

ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് കോൺഗ്രസ് വിട്ട നേതാവ് കെ പി അനിൽകുമാർ കൈരളിന്യൂസിനോട്. മനുഷ്യത്വമുഖമുള്ള പാർട്ടിയാണ് സിപിഐഎം എന്നും എന്നാൽ കോൺഗ്രസ് നേതാക്കൾ ഞാൻ എന്ന് മാത്രമേ പറയൂവെന്നും കെ പി അനിൽകുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന്റെ പ്രതിരൂപമാണെന്ന് വിമർശിച്ച അദ്ദേഹം കെ മുരളീധരനെതിരെ തുറന്നടിച്ചു. ‘എകെജി സെന്റർ കയറാൻ മുരളീധരൻ യാചിച്ചു നിന്നു. എകെജി സെന്ററിൽ മുരളീധരനെ കയറ്റില്ല. അത് കേരളം മറന്നിട്ടില്ല.  ഞാൻ അഭിമാനത്തോടെയാണ് എകെജി സെന്ററിൽ എത്തിയത്’- അനിൽകുമാർ പറഞ്ഞു. ഇനിയും പലരും കോൺഗ്രസ് പാർട്ടിവിടുമെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News