‘മൈ ലൈഫ്, മൈ ബോഡി, മൈ വേ!!’ സൈബര്‍ സദാചാരവാദികൾക്ക് ചൂടോടെ മറുപടി കൊടുത്ത് സയനോര

കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ താരങ്ങൾ ചുവടുവച്ച നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാട്ടിൽ ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും ഗായിക സയനോരയും മൃദുല മുരളി എന്നിവരാണ് ചുവടുവച്ചത്. അതിമനോഹരമായ ഡാൻസ് സോഷ്യൽ മീഡിയ ഒന്നടങ്കം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

എന്നാല്‍ താരങ്ങള്‍ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകള്‍ നിറഞ്ഞു. കൂടുതലും സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു വന്നത്.സയനോര ഷോര്‍ട്ട് ധരിച്ച് ഡാന്‍സ് ചെയ്തതായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രധാരണമല്ല ഇതെന്നും കൊച്ചുകുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നോര്‍മ്മ വേണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു വന്നത്. സയനോരയുടെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യം കലര്‍ന്ന രീതിയിലുള്ള കമന്റുകളായിരുന്നു ചിലര്‍ എഴുതിവിട്ടത്.

എന്നാല്‍ സൈബര്‍ സദാചാരവാദികൾക്ക് ചൂടോടെ മറുപടി കൊടുത്തിരിക്കുകയാണ് സയനോര. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പോടെയാണ് ഷോട്ട്‌സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന തന്റെ ഫേട്ടോ സയനോര പങ്കുവെച്ചത്. ‘മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്നിങ്ങനെയുള്ള ഹാഷ് ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്.

നേരത്തെ കളിച്ച വീഡിയോയില്‍ ഇട്ട അതേ ടോപ്പാണ് ഈ ഫോട്ടോയിലും താരം ധരിച്ചത്.എന്നാല്‍ ഈ ഫോട്ടോയ്ക്ക് താഴെയും അധിക്ഷേപ കമന്റുമായി ചിലര്‍ എത്തിയിട്ടുണ്ട്. വീട്ടില്‍ ആരും നോക്കാന്‍ ഇല്ലാത്തതിന്റെ കേടാണെന്നും ,എവിടെയോ കണ്ട് പരിചയം ഉണ്ട്. ആഫ്രിക്കയിലാണോ എന്നൊരു സംശയം എന്നൊക്കെ പറഞ്ഞാണ് ചിലരുടെ കമന്റുകള്‍. അതേസമയം സയനോരയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here