മധുരപലഹാരവും മിഠായിയും നൽകി ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കൻ പിടിയിൽ

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 51 കാരൻ അറസ്റ്റിൽ. മധുരപലഹാരവും മിഠായിയും നൽകി പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമപ്രകാരം മുംബൈ അന്ധേരിയിലെ എം.ഐ.ഡി.സി പൊലീസാണ് അറസ്റ്റ് ചെയ്തത്.

സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പ്രതി ഇരയുടെ വീടിന് സമീപമാണ് കുടുംബസമേതം താമസിക്കുന്നത്. പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ട് വന്ന് പലവട്ടം ലൈംഗിക ദുരുപയോഗം നടത്തുകയായിരുന്നു.

ഞായറാഴ്ച ഇരയുടെ മാതാവ് സംഭവം കാണുകയും തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here