പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ക്യാമ്പസ് ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം

കൊവിഡിനെ തുടർന്ന് അടച്ച പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ക്യാമ്പസ് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സമരം നടത്തി. യൂണിവേഴ്സിറ്റി കൗൺസിൽ പരാതി നൽകിയിട്ടും യൂണിവേഴ്സിറ്റി അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം.

പ്രതിഷേധ പരിപാടി കേന്ദ്ര കമ്മിറ്റി അംഗം ജയ പ്രകാശ് ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലമാണ് ക്യാമ്പസ് അടച്ചിരിക്കുന്നത് എന്നതാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നൽകുന്ന വിശദീകരണം. വിദ്യാർത്ഥികൾക്ക് ഉടൻ വാക്‌സിനേഷൻ നൽകികൊണ്ട് ക്യാമ്പസ്‌ തുറക്കണം എന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News