ഡോ.എ വാണി കേസരിയുടെ നിയമനം ശരിവച്ച് ഹൈക്കോടതി

കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ.എ.വാണി കേസരിയുടെ നിയമനം ഹൈക്കോടതി ശരിവച്ചു. സർവ്വകലാശാലയിൽ ലക്ചറർ ആയി നിയമനം നൽകിയ നടപടി ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥിയായിരുന്ന ഡോ.സോണിയ കെ.ദാസ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് അമിത് റാവൽ തള്ളിയത്.യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല നിയമനമെന്ന് ആരോപിച്ചായിരുന്നു ഹർജി.

എന്നാൽ തൻ്റെ നിയമനം സർവ്വകലാശാല നിയമവും ചട്ടങ്ങളും പാലിച്ചായിരുന്നുവെന്നും നിയമന കാലത്ത് യുജിസി ചട്ടങ്ങൾ നടപ്പാക്കാൻ സർവ്വകലാശാല നിയമം ഭേദഗതി ചെയ്തിരുന്നില്ലന്നുമായിരുന്നു വാണി കേസരിയുടെ വാദം. സർവ്വകലാശാല നിയമത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന തൻ്റെ നിയമനം ചോദ്യം ചെയ്യാൻ ഹർജിക്കാരിയ്ക്ക് അവകാശമില്ലെന്നും ബോധിപ്പിച്ചു.

യു ജി സി ചട്ടങ്ങൾ നടപ്പാക്കാൻ സർവ്വകലാശാല തീരുമാനം എടുത്തിരുന്നില്ലെന്നും അതിനായി നിയമ ഭേദഗതി വരുന്നതിന് മുൻപ് നടത്തിയ നിയമനങ്ങൾക്ക് അപാകതയില്ലന്നും സർവ്വകലാശാല വിശദീകരിച്ചു. യുജിസി ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യമില്ലന്നും സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടന്നും സർവകലാശാല വിശദികരിച്ചു.

നിയമ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ ഭാര്യയാണ് ഡോ. വാണി കേസരി . എം.ജി.സർവ്വകലാശാല സ്കൂൾ ഓഫ് ലിഗൽ തോട്ടിൽ അദ്ധ്യാപികയായിരിക്കെയാണ് കുസാറ്റിൽ നിയമനത്തിന് അപേക്ഷിച്ചത്. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് കാരിയായിരുന്നു. എം.ജി.യിൽ നിയമനം ലഭിച്ചപ്പോഴും നിയമനം ചോദ്യം ചോദ്യം ചെയ്ത് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് ഹർജി തള്ളി നിയമനം ശരിവയ്ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News