നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് യാക്കോബായ സഭ

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് യാക്കോബായ സഭ. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടു യോജിക്കുന്നുവെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചെന്ന വിമര്‍ശനത്തെ തള്ളിക്കളയുന്നുവെന്നും സര്‍ക്കാര്‍ അടിയന്തര സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആവശ്യപ്പെട്ടു.

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ വിവാദം അടങ്ങാത്ത സാഹചര്യത്തിലാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം. വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചുവെന്ന വിമര്‍ശനത്തോട് യോജിപ്പില്ലായെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

കുറ്റം ചെയ്ത ആളുടെ മതം നോക്കി ആള്‍ പ്രതിനിധാനം ചെയ്യുന്ന മത വിഭാഗത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് യാക്കോബായ സഭയുടെ പൊതു അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here