സാര്‍, അവള്‍ മരിച്ചുപോകും, അവള്‍ക്ക് ചികിത്സ നല്‍കൂ… രോഗിയായ സഹോദരിയെ രക്ഷിക്കണമെന്ന് കേണപേക്ഷിച്ച് യുവതി

സഹോദരിയ്ക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സഹോദരിയ്ക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതി ഡിവിഷണല്‍ കമ്മീഷണറുടെ വാഹനം തടഞ്ഞത്.

നികിത കുശ്‌വാഹ എന്ന സ്ത്രീയാണ് ഡിവിഷണല്‍ കമ്മീഷണറായ അമിത് ഗുപ്തയുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ നിന്ന് സഹോദരിയ്ക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. ‘എന്തെങ്കിലും ചെയ്യൂ സാര്‍, അല്ലെങ്കില്‍ അവള്‍ മരിച്ചുപോകും. അവള്‍ക്ക് ചികിത്സ നല്‍കൂ’ എന്ന് യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സഹോദരിക്ക് നല്ല ചികിത്സ ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നുമാണ് യുവതി പറയുന്നത്.

സഹോദരിയ്ക്ക് ശരിയായ ചികിത്സ നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ നിങ്ങള്‍ പോകില്ലെന്ന് ആക്രോശിച്ച് കാറിന് മുന്നില്‍ റോഡില്‍ കിടന്ന് അലമുറയിടുന്നത് വീഡിയോയില്‍ കാണാം. പൊലീസ് അവരെ തടയാനും വഴിയില്‍ നിന്ന് മാറ്റാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ യുവതിയുടെ അഭ്യര്‍ഥന ഫലം കാണുന്നതിന് മുന്‍പ് ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് പതിനൊന്ന് വയസ്സുകാരിയായ സഹോദരി മരണപ്പെട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത് . ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ പിഴവാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്നുമാണ് നികിത ആരോപിക്കുന്നത്.

ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ഡെങ്കിപ്പനി ഗുരുതരാമായി രോഗികള്‍ മരണപ്പെടുന്ന ഒന്നിലധികം കേസുകള്‍ നേരത്തേയും ഫിറോസാബാദ് ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News