കൊച്ചി കപ്പല്‍ശാലയ്ക്കു നേരെ വീണ്ടും ബോംബ് ഭീഷണി

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഇ -മെയില്‍ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ആഴ്ചയും സമാന രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

കൊച്ചി കപ്പൽശാലയിൽ നിർമാണം പൂർത്തിയായ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് ബോംബിട്ട് നശിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച ഷിപ്പിയാഡിലേക്ക് ലഭിച്ച ഭീഷണി സന്ദേശം. ഇ-മെയിൽ സന്ദേശം കപ്പൽശാല അധികൃതർക്ക് കിട്ടിയത് പൊലീസിന് കൈമാറി. ഇക്കാര്യത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇ-മെയിൽ വന്ന ഐ.പി വിലാസം കണ്ടെത്താനുളള ശ്രമമാണ് തുടരുന്നത്.

നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശിയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്. കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജവിലാസത്തിൽ കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശിയെ അടുത്തയിടെ അറസ്റ്റുചെയ്തിരുന്നു. ഇതു സംബന്ധിച്ചും അന്വോഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് വീണ്ടും ഇ – മെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ വിവിധ ഏ‍ജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News