ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ഒമാനില്‍ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. നിലവില്‍ 60 പേരാണ് രോഗം ഒമാനില്‍ കൊവിഡ് രോഗികളായിട്ടുള്ളത് പുതുതായി രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,223 ആയി.

അതെസമയം, ആകെ രോഗികളില്‍ 2,93,414 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ഒമാനില്‍ ആകെ 4,090 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ അഞ്ച് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 54 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News