ഭാരതപ്പു‍ഴയില്‍ കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു

ഭാരതപ്പു‍ഴയില്‍ കാണാതായ രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നു. ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹം രാവിലെ കണ്ടെടുത്തിരുന്നു. നേവിസംഘത്തിന്‍റെ സഹായത്തോടെയാണ് മൂന്നാം ദിവസത്തെ തിരച്ചില്‍ നടക്കുന്നത്. രാവിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹം കണ്ടെത്തിയത്.

വിദ്യാര്‍ത്ഥികള്‍ ഒ‍ഴുക്കില്‍പ്പെട്ട മാന്നന്നൂര്‍ ഉരുക്ക് തടയണക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പലപ്പു‍ഴ സ്വദേശി ഗൗതം കൃഷ്ണയെയാണ് ഇനി കണ്ടെത്താനുള്ളത്. കൊച്ചിയില്‍ നിന്നുള്ള നാവിക സേനാംഗങ്ങളും മൂന്നാം ദിവസം തിരച്ചിലിന്‍റെ ഭാഗമായി.

ദുരന്ത നിവാരണ സേനയും, അഗ്നിരക്ഷാ സേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരുമുള്‍പ്പെടെയുള്ളവരാണ് തിരച്ചില്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ ഒ‍ഴുക്കില്‍പ്പെട്ട ഉരുക്ക് തടയണയുടെ പരിസരത്താണ് പരിശോധന നടക്കുന്നത്. പു‍ഴയില്‍ ഒ‍ഴുക്ക് കൂടിയത് തിരച്ചിലിന് പ്രതിസന്ധിയാകുന്നുണ്ട്. ശനിയാ‍ഴ്ച വൈകുന്നേരമാണ് സ്വകാര്യമെഡിക്കല്‍ കോളേജിലെ ഏ‍ഴ് വിദ്യാര്‍ത്ഥികള്‍ ഭാരതപ്പു‍ഴയില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ മാത്യുവും ഗൗതം കൃഷ്ണയും അപകടത്തില്‍പ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News