അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ജനങ്ങള്‍ ഒത്തുകൂടുന്നത് ആംബുലന്‍സുകള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ട്രാഫിക് പട്രോളിങ്, സിവില്‍ ഡിഫന്‍സ് എന്നിവക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്.

പരിക്കേറ്റവരെ പരിചരിക്കാനും അവരുടെ ജീവന്‍ രക്ഷിക്കാനും അധികൃതര്‍ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തടസ്സമുണ്ടാക്കരുതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പരിക്കേറ്റവരെ രക്ഷിക്കുന്നതിന് ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സും അപകടസ്ഥലങ്ങളില്‍ എത്തിച്ചേരേണ്ടതുണ്ട്.

ചില ഡ്രൈവര്‍മാര്‍ വാഹനവുമായി അപകട സ്ഥലത്ത് നില്‍ക്കുന്നതിനാല്‍ ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്. കാല്‍നടയാത്രക്കാരും ഇത്തരം സ്ഥലങ്ങളില്‍ ഒത്തുചേരുന്നുണ്ട്. ഇതെല്ലാം അധികൃതര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്.

ഇത്തരം സ്ഥലങ്ങളില്‍ പാലിക്കേണ്ട റോഡ് ഗതാഗത നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാരും ജനങ്ങളും പാലിച്ച് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. രക്ഷാപ്രവര്‍ത്തനത്തിന് അസൗകര്യം സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ പൊലീസ് പിഴ ചുമത്തുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കും. അപകടമുണ്ടായ സ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തിയാല്‍ 1000 ദിര്‍ഹമാണ് പിഴയെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here