ദില്ലിയിൽ ഭീകരാക്രമണ പദ്ധതി തകർത്ത് ആറ് ഭീകരരെ പിടികൂടി

ഭീകരാക്രമണ പദ്ധതി തകർത്ത് ആറ് ഭീകരരെ പിടികൂടി ദില്ലി പൊലീസിന്റെ സ്‌പെഷ്യൽ സെൽ.ദില്ലി, മുംബൈ ഉൾപ്പെടെ സ്ഥലങ്ങളിൽ ഭീകരാക്രമണത്തിന് ഇവർ പദ്ധതി ഇട്ടിരുന്നതായും ദില്ലി പൊലീസ് അറിയിച്ചു.

ദില്ലി, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും ആർഡിഎക്‌സ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു..അറസ്റ്റിലായവരിൽ രണ്ട് ഭീകരർ പാക്കിസ്ഥാനിൽ പരിശീലനം നേടിയവരാണ്.

സംഘത്തിൽ 15 പേരോളം ഉണ്ടെന്നും ഇവരെ രണ്ട് സംഘമായി തിരിച്ചാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് ഭീകരാക്രമണ പദ്ധതിക്ക് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel