പ്ലസ് വണ്‍ പരീക്ഷ കേസ് വെള്ളിയാഴ്ച; വാദം കേള്‍ക്കുന്നത് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യഹര്‍ജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് പരിഗണിക്കുന്നത്.

ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോടതി സിറ്റിംഗ് നടത്താത്ത സാഹചര്യത്തില്‍ കേസ് മാറ്റുകയായിരുന്നു.

അതേ സമയം എഴുത്തു പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും, ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പ്രയോഗികമല്ലെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel