
നൊവാക് ജോക്കോവിച്ചിന് കനത്ത പിഴ യുഎസ് ഓപണ്‍ ഫൈനലിനിടെ റാക്കറ്റ് തല്ലിത്തകര്‍ത്തതിനാണ് പിഴ ലഭിച്ചത്. പതിനായിരം യുഎസ് ഡോളറാണ് (7.37 ലക്ഷം രൂപ) അധികൃതര്‍ പിഴയിട്ടത്. രണ്ടാം സെറ്റില്‍ പോയിന്റ് കളഞ്ഞ ദേഷ്യമാണ് ജോക്കോ റാക്കറ്റിനോട് തീര്‍ത്തത്.
കളിയില്‍ 38 അണ്‍ഫോഴ്‌സ്ഡ് പിഴവുകളാണ് താരം വരുത്തിയത്. റഷ്യന്‍ താരം ഡാനില്‍ മെദ്വദേവാണ് സൂപ്പര്‍ താരത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4,6-4.
മെദ്വദേവിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. എന്നാല്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ജോക്കോയ്ക്ക് കലണ്ടര്‍ സ്ലാം സ്വന്തമാക്കാനുള്ള അവസരമാണ് തോല്‍വിയിലൂടെ നഷ്ടപ്പെട്ടത്. വിംബിള്‍ഡണ്‍, ഓസ്ട്രേലിയന്‍ ഓപണ്‍, ഫ്രഞ്ച് ഓപണ്‍, യുഎസ് ഓപണ്‍ എന്നിവ ഒരേ വര്‍ഷത്തില്‍ സ്വന്തമാക്കുന്നതിനാണ് കലണ്ടര്‍ സ്ലാം എന്നു പറയുന്നത്.
അതേസമയം, യെവ്ഗനി കഫെലിനിക്കോവ്, മററ്റ് സാഫിന്‍ എന്നിവര്‍ക്ക് ശേഷം ഗ്ലാന്‍ഡ് സ്ലാം നേടുന്ന ആദ്യത്തെ റഷ്യന്‍ താരമായി മെദ്വദേവ്. 1995ല്‍ ഫ്രഞ്ച് ഓപണും 1999ല്‍ ഓസ്ട്രേലിയന്‍ ഓപണുമാണ് കഫെലിനിക്കോവ് നേടിയത്. സാഫിന്‍ 2000ത്തില്‍ യുഎസ് ഓപണും 2005ല്‍ ഓസ്ട്രേലിയന്‍ ഓപണും.
മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മെദ്വദേവ് ജോക്കോവിച്ചിനോട് ക്ഷമ ചോദിച്ചു. ‘നിങ്ങളുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നു. എന്തിനാണ് അദ്ദേഹം ഇവിടെ എത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കരിയറിലെ നേട്ടങ്ങള്‍ നോക്കുമ്പോള്‍ നിങ്ങളാണ് ടെന്നിസ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍’ – അദ്ദേഹം പറഞ്ഞു. മെദ്വദേവ് വിജയം അര്‍ഹിച്ചിരുന്നു എന്നാണ് ജോക്കോവിച്ച് ഇതിനോട് പ്രതികരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here