
ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് പിടുകൂടി. ആലുവ പൊലീസാണ് പിടികൂടി അറസറ്റ് ചെയ്തത്. പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടില്‍ അനീസ് ബാബു (22) വാണ് പ്രതി. അനീസ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ്
ആഗസ്ത് 19 നാണ് മോഷണം നടത്തിയത്. കളമശേരിയില്‍ വാടകക്ക് താമസിക്കുന്ന ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്. എസ് ഐമാരായ ടി.സി. രാജന്‍, ജോയ് മത്തായി, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍, മുനീര്‍, സേതു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here